തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തരൂരിന് പരിക്ക്

തിരുവനന്തപുരം- തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടവീണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്ക്. ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടിവീണ് തരൂരിന് പരിക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശശി തരൂരനെ ആശുപത്രിയിലാക്കി. വീട്ടില്‍ രാവിലെ വിഷുക്കണി കണ്ട ശേഷമാണ് തരൂര്‍ ക്ഷേത്രത്തിലേക്ക് പോയത്. 

Latest News