മാധ്യമ പ്രവര്‍ത്തകന്റെ മകനെ കണ്ണ് കുത്തിപ്പൊട്ടിച്ച ശേഷം കൊലപ്പെടുത്തി

നളന്ദ- ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകന്റെ മകനെ കണ്ണ് കുത്തിപ്പൊട്ടിച്ച ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നളന്ദയിലാണ് സംഭവം. കണ്ണില്‍നിന്ന് രക്തമൊഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും മറ്റു മുറിവുകളൊന്നുമില്ലെന്നും നളന്ദ പോലീസ് സൂപ്രണ്ട് നിലേഷ് കുമാര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ യഥാര്‍ഥ മരണകാരണം അറിയാനാകൂയെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്റെ മകന്‍ ചുന്നു കുമാറാണ് കൊല്ലപ്പെട്ടത്.

 

Latest News