Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖം ജിദ്ദയില്‍

ജിദ്ദ- സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖത്തിന്റെ വികസനം വൈകാതെ പൂർത്തിയാകുമെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പ്രസ്താവിച്ചു. 
വലിയ സാമ്പത്തിക സാധ്യതകളുള്ള  തുറമുഖത്തിന്റെ വികസനം പൂർത്തിയാകുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖമായി മാറുമെന്നും ഇതിനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 


കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നടത്തിയ സന്ദർശന വേളയിലാണ് ഊർജ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
ചെങ്കടൽ തീരത്ത് ആഫ്രിക്കയോട് ചേർന്നു കിടക്കുന്ന തുറമുഖമെന്ന നിലയിൽ ലോകത്തിലെ ആകെ 13 ശതമാനം നാവിക ഗതാഗതവും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖത്തിലൂടെയാകും. വിശാലമായ പരന്നുകിടക്കുന്ന സ്ഥലം, ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം എന്നിവ തുറമുഖത്തിന്റെ സവിശേഷതയാണ്. പുറമെ, ചരക്കുകളുടെ സുഗമമായ കയറ്റിറക്ക് സാധ്യമാകുന്ന രീതിയിൽ അനുബന്ധ ഗവൺമെന്റ് വകുപ്പുകളെ മുഴുവൻ ബന്ധിപ്പിക്കുകയും സ്വകാര്യ, പൊതുമേഖല സഹവർത്തിത്വം സാധ്യമാക്കുകയും ചെയ്യും. 


മുൻകാലത്തെ അപേക്ഷിച്ച് വ്യവസായ മേഖലയിൽ രാജ്യം ബഹുദൂരം മുന്നേറിയിട്ടുണ്ട്. ദേശീയ വ്യവസായിക വളർച്ചക്കും ലോജിസ്റ്റിക് സേവനങ്ങൾക്കും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പാക്കി. വളർന്നുവരുന്ന വ്യാവസായിക, ഖനന, ഊർജ മേഖലകളിലെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും കിംഗ് അബ്ദുല്ല പോർട്ട് പോലെയുള്ള അത്യാധുനിക തുറമുഖം ആവശ്യമാണെന്നും എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു. 
രാജ്യത്ത് നിലനിൽക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതിന്റെ ഭാഗമായാണ് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 സാക്ഷാത്കരിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. യാമ്പു, ജിദ്ദ, റാബഗ് എന്നിവിടങ്ങളിലെ വമ്പൻ പെട്രോകെമിക്കൽസ് കോംപ്ലക്‌സുകളും പ്ലാസ്റ്റിക് വ്യവസായശാലകളും ലോജിസ്റ്റിക്, ഗവൺമെന്റ് സേവനങ്ങളുമായും ബന്ധിപ്പിക്കും. ദേശീയ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും സൗദി ഊർജമന്ത്രി വിശദമാക്കി. 
 

Latest News