Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ സ്വാധീനിച്ച വ്യക്തിത്വം: സൗദി കിരീടാവകാശിക്ക് അവാർഡ്

റിയാദ്/ഇസ്‌ലാമാബാദ്- പാക്കിസ്ഥാനിൽ നിന്ന് സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് പുരസ്‌കാരം. 2018ൽ ലോകത്തെ ഏറ്റവും സ്വാധീനിക്കുകയും ഇസ്‌ലാമിനും ആഗോള മുസ്‌ലിംകൾക്കും മികച്ച സേവനം ചെയ്യുകയും ചെയ്ത വ്യക്തിത്വത്തിന് ആൾ പാക്കിസ്ഥാൻ ഉലമാ കൗൺസിൽ പ്രഖ്യാപിച്ച അവാർഡിനാണ് കിരീടാവകാശി അർഹനായത്. 


ഇസ്‌ലാമാബാദിൽ ചേർന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളന വേദിയിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ഡോ. ആരിഫ് അലവിയിൽ നിന്ന് സർട്ടിഫിക്കറ്റും ബഹുമതി പുരസ്‌കാരവും സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽമാലികി ഏറ്റുവാങ്ങി. ഈ വർഷം ചേർന്ന കൗൺസിൽ യോഗം ഐക്യകണ്‌ഠേനയാണ് കിരീടാവകാശിയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് പാക്കിസ്ഥാൻ ഉലമാ കൗൺസിൽ പ്രസിഡന്റ് ശൈഖ് ഹാഫിദ് മുഹമ്മദ് ത്വാഹിർ അശ്‌റഫി ചടങ്ങിൽ വെളിപ്പെടുത്തി. 


ഇരു ഹറമുകളുടെ പരിപാലനം, ഹജ് ഉംറ തീർഥാടകർക്കും സന്ദർശകർക്കുമുള്ള സേവനം, ഖുർആനിന്റെയും പ്രവാചകചര്യയുടെയും പ്രചാരണം, ഫലസ്തീൻ, യെമൻ ജനതകൾക്ക് നൽകുന്ന സംരക്ഷണം, ലോകരാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പിന്തുണ എന്നീ വിഷയങ്ങൾ പരിഗണിച്ചാണ് സൗദി കിരീടാവകാശിയെ അവാർഡിന് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പാക്കിസ്ഥാൻ ഗവൺമെന്റിനും ജനതക്കും കിരീടാവകാശി നൽകുന്ന പരിഗണനയും അവാർഡ് നിർണയത്തെ സ്വാധീനിച്ചതായും ശൈഖ് ത്വാഹിർ അശ്‌റഫി പറഞ്ഞു. 
ആഗോള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കർക്കശ നിലപാട് സ്വീകരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിരൂപമാണെന്നും സമ്മേളനം വിലയിരുത്തി. 

Latest News