ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ കനൗജില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ 30 കാരനായ ദേവേന്ദ്ര കശ്യപിനെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ 12 എല്ലുകള്‍ പൊട്ടിയതായും രഹസ്യഭാഗത്ത് മുറിവേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം എട്ടിനാണ് സംഭവം. വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനത്തിന് പോയതായിരുന്നു പെണ്‍കുട്ടി.
ക്ഷേത്രത്തില്‍ പോയ കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോഴാവാം അസ്ഥികള്‍ പൊട്ടിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.