Sorry, you need to enable JavaScript to visit this website.

മോഡി വീണ്ടും വന്നാല്‍ അമിത് ഷാ  ആഭ്യന്തര മന്ത്രി - കെജ്‌രിവാള്‍ 

പനജി: പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ അടുത്ത ആഭ്യന്തരമന്ത്രി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്‌രിവാള്‍.
അമിത് ഷാ ആഭ്യന്തരമന്ത്രി ആവുകയാണെങ്കില്‍ ഗോവയിലെ സാമ്പത്തിക വ്യവസ്ഥിതി തകരും. ഗോവയില്‍ ഇതുവരെ ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടില്ല. ബിജെപി തിരിച്ചധികാരത്തിലെത്തിയാല്‍ ഗോവയിലെ സ്ഥിതി മാറും. വിദേശികള്‍ ഏറെ എത്തുന്ന സ്ഥലമാണ് ഗോവ. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗോവയില്‍ ഉണ്ടായാല്‍ വിദേശ സഞ്ചാരികള്‍ എത്തുന്നത് കുറയുമെന്നും അത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
അമിത്ഷായുടെയും മോഡിയുടെയും ഭരണതന്ത്രം ഭിന്നിപ്പിച്ചു ഭരിക്കലാണ്. ജീവിത കാലം മുഴുവന്‍ പ്രധാനമന്ത്രിയാകാനാണ് മോഡി ശ്രമിക്കുന്നത്. ഇന്ത്യയെയും ഭരണഘടനെയെയും സംരക്ഷിക്കുകയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഗോവയിലെ പൊതുറാലി അഭിസംബോധന ചെയ്ത് സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു.
ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ചാന്‍സിലറായപ്പോള്‍ മൂന്ന് മാസം കൊണ്ട് അദ്ദേഹം തെരഞ്ഞെടുപ്പും ഭരണഘടനയെയും പാടെ മാറ്റി. ഈ മാതൃക തന്നെയാണ് ബിജെപിയും പിന്തുടരുന്നത്. മോഡി വീണ്ടും അധികാരത്തിലെത്തണമെന്നും അങ്ങനെയാണെങ്കില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും പാകിസ്ഥാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇമ്രാന്‍ ഇങ്ങനെ പറയുന്നതെന്നും,മോഡി വിജയിക്കാന്‍ ഇമ്രാന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.

Latest News