ദല്‍ഹിയില്‍ കോണ്‍ഗ്രസ് ടിക്കറ്റിനായി മുസ്ലിം നേതാക്കളുടെ സമ്മര്‍ദം

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ മുസ്ലിം നേതാക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയിലെ മുന്‍ എം.എല്‍.എമാരുടെ കത്ത്.

ദല്‍ഹിയില്‍ മുസ്ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നും അഞ്ച് തവണ എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നേതാക്കളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ മുസ്ലിംകള്‍ക്കിടയിലും മറ്റു സമുദയാങ്ങള്‍ക്കിടയിലും പ്രശസ്തരാണ്.

ശുഐബ് ഇഖ്ബാല്‍, മതീന്‍ അഹ്്മദ്, ഹസന്‍ അഹ്്മദ്, ആസിഫ് മുഹമ്മദ് ഖാന്‍, ഹാറൂണ്‍ യൂസുഫ് എന്നിവരാണ് സമ്മര്‍ദവുമായി രംഗത്തുള്ളത്.
ഇവര്‍ മുതിര്‍ന്ന നേതാക്കളാണെന്നും ദല്‍ഹി വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത നേടിയവരാണെന്നും മുന്‍ ദല്‍ഹി ഡെപ്യൂട്ടി സ്പീക്കര്‍ ശുഐബ് ഇഖ്ബാല്‍ പറഞ്ഞു.
ചാന്ദ്‌നി ചൗക്കില്‍നിന്നോ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍നിന്നോ മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
അഞ്ച് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ സംഭവാനകളും മുസ്ലിം വോട്ടര്‍മാരുടെ എണ്ണവും ജയസാധ്യതയും കണക്കിലെടുക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News