പ്രളയത്തില്‍പെട്ട കാറിലെ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

റിയാദ്- അല്‍ഖര്‍ജിലെ നഅ്ജാനില്‍ പ്രളയത്തില്‍ പെട്ട കാറിലെ ഡ്രൈവറെ ഏതാനും യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. പ്രളയത്തില്‍ പെട്ട് ഒലിച്ചുപോയ കാറില്‍ നിന്ന് പുറത്തു കടക്കുന്നതിന് സൗദി പൗരന് സാധിച്ചിരുന്നില്ല. ശക്തമായ ഒഴുക്കില്‍ പെട്ട കാര്‍ അവസാനം ഓവുപാലത്തിന്റെ മേല്‍ഭാഗത്ത് ഇടിച്ച് നിന്നു. അപകടം കണ്ട് ഓടിക്കൂടിയവര്‍ കയര്‍ ഉപയോഗിച്ച് സൗദി പൗരനെ രക്ഷപ്പെടുത്തുന്നതിന് ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓവുപാലത്തിന്റെ മേല്‍ഭിത്തിയില്‍ ഇടിച്ച് നിന്നതോടെ ഏതാനും യുവാക്കള്‍ കാറിനു മുകളിലേക്ക് ഇറങ്ങി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

Latest News