ഐസ്‌ക്രീം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍

ശ്രീകണ്ഠപുരം- ഐസ്‌ക്രീം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ പോക്‌സോ കേസ്. സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചെമ്പന്തൊട്ടി സ്വദേശി പനയാറവിള വീട്ടില്‍ മണി എന്ന സോമനെ(55)യാണ് ശ്രീകണ്ഠപുരം പോലീസ് അസ്റ്റു ചെയ്തത്.
ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടി വീട്ടിലെത്തിയ പ്രതി, വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച കുട്ടി ഇറങ്ങി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തി കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ഇവര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി പോലീസിനു കൈമാറുകയുമായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് കേസ്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News