Sorry, you need to enable JavaScript to visit this website.

സുഡാൻ നേതാക്കളോട് സമാധാനം അഭ്യർത്ഥിച്ച് പോപ്പ്; പുകഴ്ത്തി ലോകം

വത്തിക്കാൻ- സുഡാനിൽ സമാധാനം ആഹ്വാനം ചെയ്ത് പോപ്പ് ഫ്രാൻസിസ് മാർപാപ്പ സുഡാൻ നേതാക്കളുടെ മുന്നിൽ കാൽ കുത്തിയതിനെ പുകഴ്ത്തി ലോകം. സൗത്ത് സുഡാൻ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും മുന്നിൽ മുട്ട് കുത്തി, ഷൂവിൽ ചുംബനം കൊടുത്ത മാർപാപ്പയുടെ പ്രവൃത്തിയെയാണ് ലോകം പ്രശംസിക്കുന്നത്.  സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിർ, പ്രതിപക്ഷ നേതാവ് റൈക്ക് മാച്ചർ എന്നിവർക്കു മുന്നിലാണ് മാർപാപ്പ മുട്ടുകുത്തി ഷൂവിൽ ചുംബിച്ചത്. താൻ ഹൃദയത്തിൽ തൊട്ട് കൊണ്ട് പറയുകയാണ് ഇവിടെ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 


2011ൽ സൗത്ത് സുഡാൻ സുഡാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞതോടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെടുകയും 400,000 ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിലുണ്ടായ സംഘർഷമാണ് യുദ്ധത്തിൽ കലാശിച്ചത്. രോഗങ്ങളും പട്ടിണിയും മനുഷ്യാവകാശ ലംഘനവും തുടർക്കഥയായപ്പോൾ നിരവധിപേർ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. സുഡാനിൽ പ്രസിഡന്റ് ഒമർ അൽ ബാഷിർ 30 വർഷം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമായതിനോടടുത്താണ് മാർപാപ്പയുടെ ഈ പ്രവൃത്തി.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ ആകുന്നതെല്ലാം ചെയ്യണമെന്നും നിങ്ങളിരുവരും ഒന്നാണെന്നും ഒരു രാജ്യത്തിന്റെ ഒരേ ജനതയുടെ ഭാഗമാണെന്നും പോപ്പ് പറഞ്ഞു. നിങ്ങളെ വേർപിരിക്കുന്നതെന്തോ അതിനെ മറികടക്കാൻ ശ്രമിക്കണം. ജനങ്ങൾ കഴിഞ്ഞ കാലത്തെ ദുരുതങ്ങളിൽ ആകുലരാണെന്നും യുദ്ധം നഷ്ടം മാത്രമാണ് വരുത്തി വയ്ക്കുകയെന്നും പോപ്പ് പറഞ്ഞു.

Latest News