പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ വംശജന് യുഎസില്‍ ജീവപര്യന്തം തടവ്

ന്യൂയോര്‍ക്ക്- ഓണ്‍ലൈനിലൂടെ വശീകരിച്ച് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ലൈംഗിക കേളികള്‍ ചിത്രീകരിക്കുകയും ചെയ്ത 41കാരനായ ഇന്ത്യന്‍ വംശജനെ യുഎസ്് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാലിഫോര്‍ണിയ സ്വദേശി ദീപക് ദേസപാണ്ഡെയാണ് ശിക്ഷിക്കപ്പെട്ടത്. കുട്ടികളുടെ അശ്ലീല ചിത്രം പകര്‍ത്തിയതിന് 30 വര്‍ഷം തടവിനും ശിക്ഷിച്ചു. മോഡലിങ് ഏജന്റായാണ് തെറ്റിദ്ധരിപ്പിച്ചാണ് 2017ല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വലയിലാക്കിയത്. ഓണ്‍ലൈനിലൂടെ നഗ്ന ചിത്രങ്ങളും കൈവശപ്പെടുത്തി. പിന്നീട് മറ്റു പേരുകളിലും പെണ്‍കുട്ടിയെ ബന്ധപ്പെടുകയും കൂടുതല്‍ നഗ്ന ചിത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ നേരത്തെ നല്‍കിയ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ക്കും ശേഷം ദേശ്പാണ്ഡെ പെണ്‍കുട്ടിയുടെ നാടായ ഓര്‍ലാന്‍ഡോയില്‍ പോയി പെണ്‍കുട്ടിയെ ആദ്യമായി നേരിട്ടു കണ്ടു. ഇവിടെ ഒരു ഹോട്ടലിലെത്തിച്ച് പെണ്‍കുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. 2017 സെപ്തംബറിനും 2018 ഏപ്രിലിനുമിടയില്‍ ദേശ്പാണ്ഡെ പലതവണ ഓര്‍ലാന്‍ഡോയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഈ സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഫ്ബിഐ നടത്തിയ രഹസ്യ അേന്വഷണത്തിലാണ് ദേശ്പാണ്ഡെ അറസ്റ്റിലായത്. പെണ്‍കുട്ടിയാണെന്ന പേരില്‍ ഒരു എഫ്ബിഐ ഏജന്റ് പ്രതിയെ ഓര്‍ലാന്‍ഡോയിലേക്ക് വിളിച്ചു വരുത്തിയാണ് പിടികൂടിയത്. അറസ്റ്റിലായ ജയിലായതോടെ ദേശ്പാണ്ഡെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതും എഫ്ബിഐ പൊളിച്ചു. മോചിതനാകാനിരുന്ന ഒരു സഹതടവുകാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടത്.
 

Latest News