പത്തനംതിട്ട സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- പത്തനംതിട്ട പെരുമല സ്വദേശി തോമസ് ജോൺ (48) ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ അൽ ഇഖ്‌വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സോസമ്മ ജോർജ്. മക്കൾ: ആശിസ്, അനിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുവായ ജസ്റ്റിന് സഹായവുമായി കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, ഫാറൂഖ് മൂന്നിയൂർ രംഗത്തുണ്ട്.
 

Latest News