Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൻവറിന്റെ  ചിഹ്‌നത്തിനെതിരെ പൊന്നാനിയിൽ  ഒളിപ്പോര്

മലപ്പുറം- പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചിഹ്‌നത്തിൽ ചുറ്റിത്തിരിഞ്ഞാണ് പ്രചാരണം കൊഴുക്കുന്നത്. ഇടതുസ്ഥാനാർഥി പി.വി. അൻവർ ആവശ്യപ്പെട്ട ചിഹ്‌നം ലഭിക്കാതെ വന്നതോടെ ഇടതുക്യാമ്പിൽ ആശയക്കുഴപ്പം വർധിച്ചു. ഈ ആശയക്കുഴപ്പം മുതലെടുത്ത് യു.ഡി.എഫ് പ്രചാരണ രംഗത്ത് ഒളിപ്പോര് നടത്തിക്കൊണ്ടിരിക്കുകയാണ്.
പി.വി. അൻവറിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കപ്പും സോസറും ചിഹ്‌നം അൻവറിന്റെ അതേ പേരിലുള്ള അപരസ്ഥാനാർഥിക്ക് ലഭിച്ചതോടെയാണ് പൊന്നാനിയിൽ അപ്രതീക്ഷിതമായി പ്രചാരണത്തിന്റെ ഗതി മാറിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായിരുന്ന വി. അബ്ദുറഹ്മാന്റെ ചിഹ്‌നം കപ്പും സോസറുമായിരുന്നു. ഈ ചിഹ്‌നത്തിൽ വൻമുന്നേറ്റം നടത്താൻ കഴിഞ്ഞ തവണ അബ്ദുറഹ്മാന് കഴിഞ്ഞിരുന്നു. ഇത്തവണ അൻവറിനും കപ്പും സോസറും ചിഹ്‌നമായി ലഭിക്കാൻ ഇടതുമുന്നണി ശ്രമിച്ചിരുന്നെങ്കിലും ജില്ലാ കലക്ടറേറ്റിൽ നടന്ന ചിഹ്‌നത്തിനു വേണ്ടിയുള്ള നറുക്കെടുപ്പിൽ ഭാഗ്യം പി.വി. അൻവറിനൊപ്പമുണ്ടായില്ല. കപ്പും സോസറും ലഭിച്ചത് അപരനായി മൽസരിക്കുന്ന അൻവർ പി.വി. എന്ന സ്ഥാനാർഥിക്കാണ്. അൻവർ എന്ന പേരിൽ രണ്ട് അപരൻമാരെ രംഗത്തിറക്കിയ മുസ്‌ലിം ലീഗ് തന്നെയാണ് ചിഹ്‌നങ്ങൾ ലഭിക്കുന്നതിലും തന്ത്രപരമായ നീക്കങ്ങൾ നടത്തിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. 
സ്വതന്ത്രൻമാരുടെ ചിഹ്‌നങ്ങൾ മാറി മറിഞ്ഞതോടെയാണ് യു.ഡി.എഫ് ഒളിപ്പോര് തുടങ്ങിയത്. അൻവറിന്റെ ചിഹ്‌നം കപ്പും സോസറുമാണെന്ന് സോഷ്യൽ മീഡിയയിൽ യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായ പ്രചാരണം നടത്തി വരികയാണ്. ഇടതു സ്ഥാനാർഥി പി.വി. അൻവറിന്റെ ചിഹ്‌നമാണിതെന്ന രീതിയിലാണ് പ്രചാരണം കൊഴുക്കുന്നത്. ഇതോടെ പി.വി.അൻവറിന്റെ യഥാർഥ ചിഹ്‌നമായ കത്രികക്ക് പ്രചാരം ലഭിക്കാതെ പോയി. 
യു.ഡി.എഫിന്റെ വ്യാജപ്രചാരണങ്ങളെ മറികടക്കാൻ കത്രിക ചിഹ്‌നത്തിന് പരമാവധി പ്രചാരം നൽകാനുള്ള തീവ്രശ്രമങ്ങളിലാണ് ഇടതുമുന്നണി പ്രവർത്തകർ. വാട്ആപ്പ്, ഫേസ്ബുക്ക് പേജുകളിലൂടെ യഥാർഥ ചിഹ്‌നം കത്രികയാണെന്നും കപ്പും സോസറും അപരന്റേതാണെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തി വരികയാണ്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രശ്‌നം മറികടക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് പൊന്നാനിയിലെ ഇടതുപ്രവർത്തകർ.
സ്വതന്ത്രനായതിനാൽ പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കാൻ കഴിയാത്തതിനാലാണ് പി.വി. അൻവറിന് മറ്റു ചിഹ്‌നം തേടി പോകേണ്ടി വന്നത്. കപ്പും സോസറും, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങൾക്കാണ് പി.വി. അൻവർ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരുന്നത്. എന്നാൽ രജിസ്റ്റേഡ് പാർട്ടിയുടെ സ്ഥാനാർഥിയല്ല എന്നതിനാൽ ഈ ചിഹ്‌നങ്ങൾക്ക് അൻവറിന് മുൻഗണന ലഭിച്ചില്ല. കപ്പും സോസറും പരിഗണിക്കപ്പെട്ടെങ്കിലും സ്വതന്ത്രൻമാർക്കിടയിൽ ഈ ചിഹ്നത്തിന് ആവശ്യക്കാർ കൂടിയപ്പോൾ നറുക്കെടുപ്പിൽ അൻവറിന് ഈ ചിഹ്‌നവും നഷ്ടപ്പെടുകയായിരുന്നു. പൊന്നാനിയിൽ അപരനായി മൽസരിക്കുന്ന മറ്റൊരു അൻവറിന് ലഭിച്ചിരിക്കുന്നത് സ്റ്റാപഌ ചിഹ്‌നമാണ്. യു.ഡി.എഫിന്റെ വ്യാജപ്രചാരണത്തെ മറികടന്ന്, കപ്പും സോസറിനെയും സ്റ്റാപഌറിനെയും പിന്നിലാക്കി വോട്ടർമാരുടെ മനസിലേക്ക് കത്രികയെ പ്രതിഷ്ഠിക്കാനുള്ള പ്രത്യേക പ്രചാരണ പരിപാടികളാണ് ഇടതുമുന്നണി നടത്തികൊണ്ടിരിക്കുന്നത്.

Latest News