Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉശിരോടെ രാജാജി 

നേരം പുലരുമ്പോഴേക്കും ചുവന്നു തുടുക്കുന്ന സൂര്യനെ നോക്കി രാജാജി മാത്യുതോമസ് പറഞ്ഞു  വിണ്ണും മണ്ണും ചുവക്കുകയാണ്. വിണ്ണു ചുവന്നാൽ മണ്ണിന് ചുവക്കാതിരിക്കാനാകുമോ... കേരളം ചുവപ്പണിയും...നോക്കിക്കോളൂ....

ആത്മവിശ്വാസത്തിന്റെ ചെങ്കൊടി ഹൃത്തടത്തിലുറപ്പിച്ചാണ് തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ ഓരോ പ്രചാരണ ദിനവും തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏറ്റവുമടുത്ത ദിവസം മുതൽ പ്രചാരണത്തിനിറങ്ങിയതിന്റെ ആത്മവിശ്വാസവും ജനങ്ങൾ തങ്ങളെ കൈവിടില്ലെന്ന ധൈര്യവും രാജാജിയുടെ മുഖത്തുണ്ട്. നാടൊരുപാട് കണ്ട സഞ്ചാരിയുടെ ആവേശം വാക്കുകളിൽ കൊരുത്ത്, എതിരാളികളെ എയ്തുവീഴ്ത്താനുള്ള വാക്ശരങ്ങൾ മനസിലെ ആവനാഴിയിൽ നിറച്ച്, തൃശൂരിന്റെ രാജവീഥികളിലൂടെ രാജാജിയുടെ പ്രചാരണവാഹനം നീങ്ങുകയാണ്...
എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജാജി മാത്യുവിന്റെ തൃശൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് സ്വീകരണകേന്ദ്രങ്ങളിലെല്ലാം വൻ വരവേൽപ്. കുട്ടികളും സ്ത്രീകളും പ്രായമുള്ളവരുമടക്കം നൂറുകണക്കിനു പേരാണ് മിക്ക കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ കാണാനും കേൾക്കാനും രോഗവും ശാരീരികവിഷമതകളും മറന്ന് പഴയകാല പ്രവർത്തകരടക്കം എത്തി. കുട്ടികളുടെ സാന്നിധ്യം എവിടെയും ദൃശ്യമായിരുന്നു. രാവിലെ നെല്ലിക്കുന്നിലെ ദിൻഹായിൽനിന്നു പര്യടനം തുടങ്ങി. മന്ത്രി വി.എസ് സുനിൽകുമാറായിരുന്നു ഉദ്ഘാടനം. 
തുടർന്ന് കുന്നത്തുംകരയിലും ഒല്ലൂക്കരയിലും സ്വീകരണം. മണ്ണുത്തി സെന്റർ, ലേബർ റോഡ് എന്നിവിടങ്ങളിൽ മാലയിടാൻ വനിതകളടക്കമുള്ള പ്രവർത്തകരുടെ തിരക്കായിരുന്നു. കാച്ചേരിയിൽ പ്രായമേറിയവരും കുഞ്ഞുങ്ങളും വരെ സ്വീകരിക്കാനെത്തി. ഇവിടെ അമ്മമാർ സ്വന്തം മകനെന്നപോലെയാണ് രാജാജിയെ ആശിർവദിച്ചത്. സ്വീകരണത്തിനുശേഷം സഖാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഒരു സെൽഫി. പറവട്ടാനിയിൽ വിദ്യാർഥികളടക്കമുള്ളവരുടെ വലിയൊരു നിര സ്വീകരിക്കാനെത്തി. കിഴക്കേ കോട്ടയിലും മാർത്തോമ സ്‌കൂൾ പരിസരത്തും ലഭിച്ച സ്വീകരണങ്ങളും ആവേശകരമായി.
കുറ്റിയാലിലേക്ക് പോകുന്ന വഴിയിൽ അടുത്തുള്ള അങ്കണവാടിയിലെ കുട്ടിപ്പട്ടാളത്തെ കണ്ടു. അവരോട് കുശലം പറഞ്ഞു. കുരുന്നുകളോടൊപ്പം ഫോട്ടോയുമെടുത്തു.  ഫ്രന്റ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ്  ക്ലബിനു സമീപത്തായിരുന്നു കുറ്റിയാലിലെ സ്വീകരണം. കുട്ടികളും സ്ത്രീകളും പ്രായമുള്ളവരും അടക്കം നിരവധി പേരുണ്ടായിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കണിക്കൊന്നയുടെ ഉപഹാരം രാജാജിക്ക് സമ്മാനിച്ചത്. ആവേശകരമായ സ്വീകരണമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനു നിർണായകമായ സംഭാവനകൾ നൽകിയ ചേറൂരിൽ ലഭിച്ച ഉജ്വലമായ സ്വീകരണം. ആനപ്പാറയിൽ കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെ പേരാണ് സ്വീകരിക്കാനെത്തി. ശാരീരികമായ അവശതകളുള്ള ഒരു സഖാവിന്റെ സ്‌നേഹപൂർണമായ സ്വീകരണം ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിൽവട്ടം ലോക്കൽ സെക്രട്ടറിയായിരുന്ന എം.ജി അപ്പുവിനെ വീട്ടിലെത്തി സന്ദർശിച്ചു. അസുഖബാധിതനായതിനാൽ വിശ്രമിക്കുകയാണദ്ദേഹം. കുറച്ചുനേരം സംസാരിച്ചു. തെരഞ്ഞെടുപ്പുകാലത്ത് പ്രവർത്തിക്കാനാവാത്തതിന്റെ വിഷമം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിജയാശംസകൾ സ്വീകരിച്ചു സ്ഥാനാർഥി യാത്ര പറഞ്ഞു.വൃന്ദാവനിൽ പട്ടുക്കുടകളും പൂക്കാവടികളും മയിൽപ്പീലികളും പൂമാലകളുമായിട്ടാണ് പ്രവർത്തകർ എതിരേറ്റത്. വിദ്യാർഥിയായ ഗൗതം വരച്ച രാജാജിയുടെ ചിത്രം രാജാജിക്ക് സമ്മാനിച്ചു. പാടൂക്കാട്ടെ സ്വീകരണത്തിനു കലയുടെ അകമ്പടിയുണ്ടായിരുന്നു. സവിശേഷമായ കരകാട്ടത്തിന്റെ അകമ്പടി. നിരവധി ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. പാടൂക്കാട്ടെ സ്വീകരണത്തിനു വേറെയും പ്രത്യേകതകളുണ്ടായിരുവന്നു. പൂക്കാവടി തന്നെ ഒന്ന്. പിന്നെ ചക്കയും മാങ്ങയും. വേറിട്ട സ്വീകരണത്തിനൊടുവിൽ നാട്ടുകാർക്കും കലാപ്രവർത്തകർക്കുമൊപ്പം ഒരു ഫോട്ടോയെടുപ്പും. ആഹ്ലാദകരം, ആവേശകരം. നിറഞ്ഞ ഹൃദയത്തോടെ, യാതൊരു ആശങ്കകളുമില്ലാതെ, നിറചിരിയോടെ സ്ഥാനാർഥിയെ അവർ സ്വീകരിച്ചു. പെരിങ്ങാവിലെ സ്വീകരണത്തോടെ പര്യടനം താൽക്കാലികമായി നിർത്തിവച്ചു.വൈകീട്ട് നാലുമണിയോടെ വാരിയം ലൈനിൽനിന്നു പര്യടനം പുനരരാരംഭിച്ചു. എ.കെ.ജി. നഗർ, കർഷക നഗർ, സമത നഗർ, പുല്ലഴികുന്ന്, വടക്കുംമുറി,എസ്.എം. ലൈൻ,മന്ന്യങ്കര,കാര്യാട്ടുകര തുരുത്ത്,ബക്കർ കോളനി, മത്തായിപുരം,തൃക്കുമാരംകുടം അമ്പല പരിസരം,സൗഹൃദ നഗർ, ജിമ്മി ക്വാർട്ടേഴ്‌സ്,കിഴക്കേപ്പുറം,വടൂക്കര അയ്യപ്പൻകാവ്,കാഞ്ഞിരങ്ങാടി,വിജയദീപം എന്നിവിങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി വൈകി കുരിയച്ചിറ തുരുത്തിൽ പര്യടനം സമാപിക്കുമ്പോൾ അടുത്ത ദിവസത്തെ ഷെഡ്യൂൾ തയാറാക്കി ഏവർക്കും അയച്ചു കഴിഞ്ഞിരുന്നു. 
തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ..വാടാതെ രാജാജി അന്നത്തെ റിവ്യൂ മീറ്റിംഗിനിരുന്നു. മീറ്റിംഗ് കഴിയുമ്പോൾ ഉറക്കമെത്താത്ത മുഖത്ത് കൂടുതൽ ആത്മവിശ്വാസം ഇടം പിടിച്ചിരുന്നു. ക്ഷീണിതനാണോ എന്ന് ചോദിച്ചപ്പോൾ ലോകമൊരുപാട് ചുറ്റിക്കണ്ടിട്ടുണ്ടെന്നും യാത്രകൾ പെരുത്തിഷ്ടമാണെന്നും ജയിക്കാനായുള്ള ഈ യാത്ര ഒട്ടും ക്ഷീണിപ്പിക്കുന്നില്ലെന്നുമായിരുന്നു ഉശിരോടെയുള്ള മറുപടി...
എങ്കിലും അൽപം വിശ്രമിക്കട്ടെയെന്ന് പറഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ കൈവീശി പറഞ്ഞു,  ലാൽസലാം... 
 

Latest News