Sorry, you need to enable JavaScript to visit this website.

ജാമിയ മില്ലിയക്ക് ആദ്യ വനിതാ വി.സിയായി നജ്മ അഖ്തര്‍

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി പ്രൊഫ. നജ്മ അഖ്തറിനെ നിയമിച്ചു. ദല്‍ഹി സര്‍വകലാശാലകളില്‍ ആദ്യമായാണ് ഒരു വനിതാ വൈസ് ചാന്‍സലര്‍ ചുമതലയേല്‍ക്കുന്നത്. ജാമിയയുടെ 16ാമത് വൈസ് ചാന്‍സലറാണ് നജ്മ.
1920ല്‍ രൂപീകൃതമായ ശേഷം ജാമിയക്ക് ഇതുവരെ വനിതാ വൈസ് ചാന്‍സലര്‍ ഉണ്ടായിരുന്നില്ല. തലത് അഹ്്മദിന്റെ പിന്‍ഗാമിയായാണ് നജ്മ ചുതലയേല്‍ക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്റ് അഡിമിനിസ്‌ട്രേഷനില്‍ (എന്‍.ഐ.ഇ.പി.എ) എജുക്കേഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവിയാണ് നിലവില്‍ നജ്മ അഖ്തര്‍. 15 വര്‍ഷമായി എന്‍.ഐ.ഇ.പി.എയില്‍ പ്രവര്‍ത്തിക്കുന്നു.
വിദ്യാഭ്യാസ നേതൃരംഗത്ത് ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും  ജാമിയ മില്ലിയയിലെ സഹപ്രവര്‍ത്തകര്‍ ഏകകണ്ഠമായി സ്വാഗതം ചെയ്യുന്നുവെന്നും ജാമിയ പി.ആര്‍.ഒ അഹ്മദ് അസീം പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ രാഷ്ട്രപതി സക്കീര്‍ ഹുസൈന്‍, മുന്‍ ദല്‍ഹി ഗവര്‍ണര്‍ നജീബ് ജങ്, അന്തരിച്ച ചരിത്രകാരന്‍ മുഷിറുല്‍ ഹസന്‍ എന്നിവര്‍ മുമ്പ് ജാമായ മില്ലിയ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്.  

 

Latest News