രാജസ്ഥാനില്‍ പശുവിനെ കോടതിയില്‍ ഹാജരാക്കി

ജോധ്പൂര്‍- രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ പശുവിനെ ഹാജരാക്കിയത് കൗതുകമായി. പശുവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി രണ്ടു പേര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പശുവിനെ ഹാജരാക്കിയതെന്ന് അഭിഭാഷകര്‍ പറഞ്ഞു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെളിവെടുപ്പിനുശേഷം പശുവിനെ തിരികെ കൊണ്ടുപോയതായും അഭിഭാഷകര്‍ പറഞ്ഞു. കേസില്‍ 15-ന് വാദം കേള്‍ക്കും.

 

Latest News