ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റഷ്യന്‍ ഫെഡറേഷന്റെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപോസല്‍ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പതിനാഴാം നൂറ്റാണ്ടില്‍ പീറ്റര്‍ ദ ഗ്രേറ്റാണ് ഓര്‍ഡര്‍ ഓഫ് ആന്‍ഡ്രൂ ദ അപോസല്‍ സ്ഥാപിച്ചത്. 1918 ല്‍ സോവിയറ്റ് യൂനിയന്‍ റദ്ദാക്കിയെങ്കിലും അവാര്‍ഡ് 1998 ല്‍ പുനസ്ഥാപിച്ചു.
യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശൈഖ് സായിദ് മെഡല്‍ നരേന്ദ്ര മോഡിക്കു നല്‍കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിര്‍ത്തിയാണിത്.