മാണി ഇനി ചരിത്രസ്മൃതി; അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍

കോട്ടയം- കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണി ചരിത്രമായി. ആയിരകണക്കിനാളുകളുടെ ഈറനണിഞ്ഞ കണ്ണുകള്‍ സാക്ഷിയാക്കി കേരളത്തിന്റെ പ്രിയ മാണി സാര്‍ വിടവാങ്ങി. പാലാ കത്തീഡ്രല്‍ പള്ളിയിലാണ് മാണിയുടെ അന്ത്യവിശ്രമം്. രണ്ടു രാപകല്‍ നീണ്ട പൊതുദര്‍ശനചടങ്ങുകള്‍ക്ക് ശേഷം മാണിയുടെ ഭൗതികശരീരം പാലാ കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ വഴിയോരത്തും പാലായിലെ വസതിയിലും അവസാനമായി ഒന്നു കാണാന്‍ ഒഴുകിയെത്തി. നേരത്തെ കരിങ്ങോഴയ്ക്കല്‍ വസതി നിറകണ്ണുകളോടെ കുടുംബ നാഥനെ യാത്രയാക്കി. കുടുംബാംഗങ്ങള്‍ എല്ലാവരും അന്ത്യചുംബനം നല്‍കി
വിങ്ങിപ്പൊട്ടി. പുലര്‍ച്ചയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിയത്്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

 

Latest News