അല്‍ഹസ- അല്‍ഹസ ആശുപത്രിയില്‍ പതിനാലു ദിവസമായി വൃക്ക, ഹൃദയ രോഗ സംബന്ധമായി ചികിത്സയിലായിരുന്ന തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജ് (54) നിര്യാതനായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്കാണ് അന്ത്യം. 15 വര്‍ഷത്തിലധികം അല്‍ഹസയിലുണ്ടായിരുന്ന ജയരാജ് 'ഗള്‍ഫ് റോഡ് കമ്പനി'യിലെ സര്‍വേയറായിരുന്നു. കുടുംബസമേതം ഹസയില്‍ താമസിച്ചിരുന്ന ജയരാജിന്റെ ഭാര്യ സുവര്‍ണ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹുഫൂഫിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തിരുന്നു. മാതാവിന്റെ മരണശേഷം മക്കളായ സാന്ദ്രയും അഞ്ജലിയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.






