സുഡാനില്‍ ഉമര്‍ ബശീറിനെ പട്ടാളം പുറത്താക്കി; മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ

ഖാര്‍ത്തൂം- സുഡാനില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് ഉമര്‍ ബശീറിനെ സൈന്യം പുറത്താക്കി. ഉമര്‍ ബശീറിനെ അറസ്റ്റ് ചെയ്തതായും പ്രതിരോധ മന്ത്രി പറഞ്ഞു. രണ്ടുവര്‍ഷം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തുടരുമെന്നും അതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും മന്ത്രി അവാദ് ബിന്‍ ഔഫ് ഔദ്യോഗിക ടെലിവിഷനോട് പറഞ്ഞു. രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. 1989 മുതല്‍ സുഡാന്‍ ഭരിക്കുന്ന ഉമര്‍ബശീറിനെതിരെ മാസങ്ങളായി പ്രക്ഷോഭം തുടര്‍ന്നുവരികയായിരുന്നു.
ഉമര്‍ ബശീറിന്റെ ഭരണകൂടത്തെ നീക്കിയതായും അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സുഡാന്‍ ഭരണഘടന സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അതിര്‍ത്തികള്‍ അടച്ചു. 24 മണിക്കൂര്‍ നേരത്തേക്കും വ്യാമഗതാഗതവും നിര്‍ത്തി.

 

Latest News