Sorry, you need to enable JavaScript to visit this website.

റെയ്ഡ്; ആദായനികുതി വകുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂദൽഹി- പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡിൽ കേന്ദ്ര റവന്യൂ വിഭാഗം നൽകിയ മറുപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ആദായനികുതി വകുപ്പ് ചെയ്യേണ്ടതെന്നും കമ്മീഷൻ പറഞ്ഞു. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോൾ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, കള്ളപ്പണം കണ്ടെത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പുലർത്തണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ മറുപടി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരുടെ ഓഫീസിലും വസതിയിലുമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്.
 

Latest News