പാലായില്‍ ജനസാഗരം; കെ.എം. മാണിയുടെ സംസ്‌കാരം ഇന്ന്

കോട്ടയം- കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. മാണിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുളള വിലാപയാത്ര  സ്വദേശമായ പാലായിലെത്തി. രാവിലെ 7.10 ഓടെയാണ് വിലാപയാത്ര പാലായിലെത്തിയത്. ജനബാഹുല്യം നിമിത്തം നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് വിലാപയാത്ര പാലായിലെത്തിയത്. വിലാപയാത്ര  കോട്ടയം നഗരത്തില്‍ എത്തുമ്പോള്‍ ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞിരുന്നു. മാണിയെ ഒരു നോക്കുകാണാന്‍  ആയിരങ്ങളാണ് പാലായില്‍ എത്തിയിരിക്കുന്നത്. വൈകിട്ട് മൂന്നിനാണ് സംസ്‌കാരം.

 

 

 

Latest News