ന്യൂദല്‍ഹി- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ് (ഗാസിയബാദ്), മഹേഷ് ശര്‍മ (ഗൗതം ബുദ്ധ് നഗര്‍), സത്യപാല്‍ സിങ് (ബാഗ്പത്), മുന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു (വിജയനഗരം) തുടങ്ങിയവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്. ആകെ സ്ഥാനാര്‍ഥികള്‍ 1,266.
ആന്ധ്രയിലും (25) തെലങ്കാനയിലും (17) ഒറ്റ ഘട്ടമായി ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഉത്തരാഖണ്ഡ്, അസം, ബിഹാര്‍, കശ്മീര്‍, ഒഡീഷ, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ നിയമസഭകളിലേക്കും ഒഡീഷ നിയമസഭയില്‍ 28 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പുണ്ട്.