Sorry, you need to enable JavaScript to visit this website.

എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍ 

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. കൊടുമുടി അളക്കാന്‍ നാലുപേരടങ്ങുന്ന വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കൊടുമുടിയുടെ ഉയരം കുറഞ്ഞെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി.
നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍ (29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം.1954ല്‍ എവറസ്റ്റ് കൊടുമുടി അളന്നപ്പോള്‍ ലഭിച്ച ഉയരമാണിത്. അതിനു ശേഷം നിരവധി സംഘം എവറസ്റ്റിന്റെ ഉയരം അളന്നിരുന്നു. എന്നാല്‍, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഉയരം 8,848 മീറ്റര്‍(29,029 അടി) തന്നെയാണ്. 2015ല്‍ നേപ്പാളിനെ പിടിച്ച് കുലുക്കിയ ഭൂകമ്പം എവറസ്റ്റിന്റെ ഉയരത്തെയും ബാധിച്ചിട്ടുണ്ടാകുമെന്ന സംശയമാണ് ഇപ്പോള്‍ വീണ്ടും കൊടുമുടി അളക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ''ഭൂകമ്പത്തിനു ശേഷം എവറസ്റ്റ് കൊടിമുടിയുടെ ഉയരത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതാണ് വീണ്ടു0 കൊടുമുടി അളക്കാന്‍ കാരണം'' സര്‍വേ വകുപ്പ് ഉദ്യോഗസ്ഥന്‍ സുശീല്‍ ഡ0ഗല്‍ വ്യക്തമാക്കി.

Latest News