മംഗള എക്‌സ്പ്രസില്‍ സഞ്ചിയില്‍ സ്‌ഫോടക വസ്തുക്കള്‍; പരിശോധനക്കിടെ പൊട്ടിത്തെറിച്ചു

കൊച്ചി- നിസാമുദ്ദീനില്‍നിന്ന് എറണാകുളത്ത് എത്തിയ മംഗള എക്‌സ്പ്രസില്‍  സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടവസ്തു പരിശോധിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ക്ലീനിംഗ് ജോലിക്കാരന് പരിക്കേറ്റു.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം കടവന്ത്ര പൊന്നുരുന്നി യാഡിലേക്ക് മാറ്റിയ തീവണ്ടിയുടെ ബോഗിയിലാണ് ഗ്രനേഡ് രൂപത്തിലുള്ള സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
ട്രെയിന്‍ വൃത്തിയാക്കുന്നതിനിടെയാണ് എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കാനെത്തിയ ജവനക്കാരന്‍ സഞ്ചി തുറന്ന് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടായി. ഇയാളുടെ കാലിന് പരിക്കേറ്റു. റെയില്‍വേ പോലീസ്  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നാളെ രാവിലെ ആര്‍പിഎഫിന്റെ പ്രത്യേക വിഭാഗം എത്തി ശാസ്ത്രീയ പരിശോധന നടത്തും. കടവന്ത്ര പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News