Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം ലീഗിനെ മുൻ നിർത്തി വർഗീയ ചേരിതിരിവിനു ബി.ജെ.പി ശ്രമം 

കോഴിക്കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം ലീഗിനെതിരെ നടത്തിയ വൈറസ് പരാമർശത്തെ കേരളത്തിൽ  ഉപയോഗപ്പെടുത്താനാണു ബി.ജെ.പി ശ്രമം. പാക്കിസ്ഥാൻ സൃഷ്ടിച്ചവരുടെ സംയുക്ത സ്ഥാനാർഥിയാണു രാഹുൽ ഗാന്ധിയെന്നു ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. 
വിഭജനത്തിന്റെ വിഷവിത്ത് കേരളത്തിലും വിതയ്ക്കാൻ ശ്രമിക്കുന്നതാണ് ഈ നീക്കം. രാജ്യത്തെ വിഭജനത്തിലേക്ക് എത്തിച്ചതിൽ മുസ്‌ലിം ലീഗിനും കമ്യൂണിസ്റ്റു പാർട്ടിക്കും കോൺഗ്രസിനും തുല്ല്യമായ പങ്കുണ്ടായിരുന്നു. ഉത്തരേന്ത്യ-ദക്ഷിണേന്ത്യാ എന്ന ദുഷ്ടലാക്കോടെയുള്ള വിഭജനമാണു രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിന്റെ ഫലം. അമേഠിയിൽ മാത്രമല്ല, ഉത്തരേന്ത്യയിൽ ഒരിടത്തും സുരക്ഷിതമായ ഒരു സീറ്റില്ലെന്ന ഗതികേടിനെ മറികടക്കാൻ വയനാട്ടിലെത്തിയ രാഹുൽഗാന്ധി  വർഗീയ വാദികളുടേയും ജിഹാദികളുടേയും ഒപ്പം ചേരുകയാണെന്നും ഇത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യവും കേരളവും വർഗീയ ശക്തികൾക്ക് അടിയറവച്ച് അതിന്റെ ഗുണഭോക്താക്കളാവുകയാണു കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും. കാസർക്കോട് രണ്ടു പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്തിയ മാർക്‌സിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് കൈകോർക്കുകയാണ്. കേരളത്തിനു പുറത്ത് എല്ലാ സംസ്ഥാനത്തും ഈ സംഖ്യം നിലനിൽക്കുന്നു. കേരളവും വയനാടും ഇന്ത്യയുടെ ഭാഗം തന്നെയാണ്. അഞ്ചുകോടിയോളം ശബരിമല ഭക്തരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവരുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാതെ സി.പി.എമ്മിനൊപ്പമാണു കോൺഗ്രസ് നിൽക്കുന്നത്. നാമജപയാത്രയിൽ പങ്കെടുത്തതിന്റെ പേരിലാണു കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി സതീഷ്ബാബു ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെ പരാജയപ്പെടുത്താൻ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾക്കു വോട്ടു ചെയ്യണമെന്ന സ്വാമി ചിതാനന്ദപുരിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ആത്മീയാചാര്യൻമാർക്കും അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിനെ നെഹ്‌റു ചത്തകുതിര എന്നു വിളിച്ചതിനേക്കാൾ വലിയ അപകടമല്ല, കോൺഗ്രസിനെ ബാധിച്ച വൈറസാണെന്ന യോഗി ആദിത്യ നാഥിന്റെ പ്രസ്താവന. റെഡ് സ്റ്റാർ രാഷ്ട്രീയം നടപ്പാക്കേണ്ട സി.പി.എം റെഡ് സ്ട്രീറ്റ് രാഷ്ട്രീയമാണു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News