Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ നിന്നെത്തിയ മലയാളിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു  

കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് യുവാവ് എന്‍ഐഎ കസ്റ്റഡിയില്‍. കൊടുവള്ളി വട്ടക്കണ്ടതില്‍ ഷൈബു എന്നയാളെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ എന്‍ഐഎ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

Latest News