Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷന്‍  എക്‌സിറ്റ് പോളുകള്‍ വിലക്കി 

ന്യൂദല്‍ഹി: ഏപ്രില്‍ 11 രാവിലെ ഏഴുമുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകളാണ് വിലക്കിയത്. മേയ് 19ന് വൈകിട്ട് 6.30 വരെയാണ് വിലക്ക് നിലവിലുണ്ടാകുക. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) എ പ്രകാരമാണ് നടപടി. അഭിപ്രായവോട്ടെടുപ്പുകള്‍ക്ക്, അതത് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ വിലക്കുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 126 (1) ബി പ്രകാരമാണ് ഈ നടപടി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Latest News