പത്തനംതിട്ട-പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ദേശീയ ജനാധിപത്യ മുന്നണിയില്‍ (എന്‍.ഡി.എ) ചേര്‍ന്നു. പി.സി.ജോര്‍ജും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






