Sorry, you need to enable JavaScript to visit this website.

ഗൂഗ്ള്‍ പേ ആപ്പിന് അനുമതിയില്ലെന്ന്; റിസര്‍വ് ബാങ്കിന് ഹൈക്കോടതി നോട്ടീസ്

ന്യുദല്‍ഹി- ടെക്ക് ഭീമനായ ഗൂഗ്‌ളിന്റെ പേയ്‌മെന്റ് അപ്ലിക്കേഷനായ ജി പേ അനുമതിയില്ലാതെ പണമിടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്നത് എങ്ങിനെ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വ്യക്തമാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ആര്‍ബിഐയുടെ നിയമ സാധുതയുള്ള ഒരു അനുമതിയുമില്ലാതെയാണ് ജി പേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സമര്‍പിച്ച ഹരജിയിലാണ് കോടതി റിസര്‍വ് ബാങ്കില്‍ നിന്ന് മറുപടി തേടിയത്. പേയ്‌മെന്റ്‌സ് ആന്റ് സെറ്റില്‍മെന്റ്‌സ് നിയമം ലംഘിച്ചാണ് ജി പേ ഡിജിറ്റല്‍ പേയ്മന്റ് സേവനം നല്‍കുന്നതെന്നും പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സേവന നല്‍കുന്നതിന് ജി പേയ്ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു അനുമതിയും ഇല്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

ഈ വിഷയത്തില്‍ മറുപടി തേടി ആര്‍ബിഐക്കും ഗുഗ്ള്‍ ഇന്ത്യയ്ക്കും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എ.ജെ ഭംഭാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2019 മാര്‍ച്ച് 20-ന് ആര്‍ബിഐ പ്രസിദ്ധീകരിച്ച അംഗീകൃത പേയ്‌മെന്റ് കമ്പനികളുടെ പട്ടികയില്‍ ഗൂഗ്‌ളിന്റെ ജിപേ ഇല്ലെന്ന് ഹരജി സമര്‍പ്പിച്ച അഭിജിത്ത് മിശ്ര കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 

Latest News