വയനാട് പാക്കിസ്ഥാനിലോ ഇന്ത്യയിലോ? കടുത്ത വംശീയ വിദ്വേഷവുമായി അമിത് ഷാ

നാഗ്പൂര്‍- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം നടത്തിയ റോഡ് ഷോയ്‌ക്കെതിരെ കടുത്ത വംശീയ വിദ്വേഷ പരമാര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കല്‍പ്പറ്റയില്‍ നടന്ന റാലിയില്‍ മുസ്ലിം ലീഗ് പതാകകള്‍ വീശിയതു ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ പരാമര്‍ശം. രാഹുല്‍ ഒരു റാലി നടത്തുമ്പോള്‍ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാനാവാത്ത ഒരു സീറ്റിലാണ് അദ്ദേഹം മത്സരിക്കാന്‍ പോയിരിക്കുന്നത്- എന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിന്റെ കരുത്തരായ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകകള്‍ റാലിയില്‍ വീശിയതു ചൂണ്ടിക്കാട്ടി ബിജെപിയും സംഘപരിവാറും രാജ്യവ്യാപകമായി നടത്തി വരുന്ന മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന്റെ വസ്തുത പലമാധ്യമങ്ങളും പുറത്തു കൊണ്ടുവന്നിരുന്നു. എന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ അമിത് ഷായുടെ വിദ്വേഷ പരാമര്‍ശം.
 

Latest News