Sorry, you need to enable JavaScript to visit this website.

സിഖുകാര്‍ക്കും കശ്മീരികള്‍ക്കുമെതിരെ ജര്‍മനിയില്‍ ചാരപ്പണിയെടുത്ത ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാര്‍

ബെര്‍ലിന്‍- ജര്‍മനിയിലെ സിഖ് സമുദായത്തിനും കശ്മീരികള്‍ക്കുമെതിരെ ചാരപ്പണി ചെയ്തതിന് ജര്‍മനിയില്‍ പിടിയിലായ ഇന്ത്യന്‍ ദമ്പതികല്‍ കുറ്റക്കാരെന്ന് ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍. 50കാരനായ മന്‍മോഹന്‍ എസ്, ഭാര്യ 51കാരിയായ കന്‍വല്‍ ജീത് കെ എന്നിവരാണ് പിടിയിലായത്. ഇന്ത്യയുടെ വിദേശ ചാര സംഘടനയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥനു വേണ്ടി ജര്‍മനിയിലെ സിഖുകാരുടേയും കശ്മീരി പ്രസ്ഥാനക്കാരുടേയും രഹസ്യവിവരങ്ങള്‍ ശേഖരിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. 2015ലാണ് മന്‍മോഹന്‍ ചാരവൃത്തിക്ക് റോ ഉദ്യോഗസ്ഥനുമായി കരാറിലെത്തിയത്. ഇതു പ്രകാരം ഇയാള്‍ രഹസ്യവിവരം കൈമാറി വരികയായിരുന്നു. 2017 ജൂലൈക്കും ഡിസംബറിനുമിടയില്‍ ഉദ്യോഗസ്ഥനുമൊത്തു നടത്ത മാസാന്ത മീറ്റിങ്ങുകളില്‍ മന്‍മോഹന്റെ ഭാര്യയും പങ്കെടുത്തിരുന്നു. ദമ്പതികള്‍ ചെയ്ത ജോലിക്ക് റോ ഉദ്യോഗസ്ഥന്‍ 7,200 യൂറോ (5.6 ലക്ഷം രൂപ) പ്രതിഫലമായി നല്‍കിയതായും ജര്‍മന്‍ പോലീസ് കണ്ടെത്തി. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ജര്‍മന്‍ പോലീസ് ചുമത്തിയിരിക്കുന്നത്.
 

Latest News