Sorry, you need to enable JavaScript to visit this website.

ശബ്ദ വേഗത്തില്‍ കുതിക്കുന്ന വിമാനങ്ങള്‍ വരവായി 

ലണ്ടന്‍: ലണ്ടനില്‍ നിന്ന് വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെത്തുന്ന കാലം വിദൂരത്തല്ല.  സ്വപ്‌നതുല്ല്യമായ ശബ്ദ വേഗത്തില്‍ കുതിക്കുന്ന ഹൈപ്പര്‍സോണിക് ജെറ്റ് വിമാനങ്ങളുടെ പരീക്ഷണം വിജയമാണെന്ന  റിപ്പോര്‍ട്ടുകളാണ് പുതിയ യാത്ര സ്വപ്‌നങ്ങള്‍ക്ക് വേഗത പകരുന്നത്. ജെറ്റ് എന്‍ജിനുകള്‍ ശബ്ദത്തേക്കാള്‍ 25 ഇരട്ടി വേഗത്തിലാണ് പറക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മണിക്കൂറില്‍ 2500 മൈല്‍ അല്ലെങ്കില്‍ 4023 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ എന്‍ജിനോട് തുല്യമായ വേഗത്തിലുള്ള എന്‍ജിനില്‍ ഒരു ' പ്രീ കൂളര്‍' നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് എയറോസ്‌പേസ് മാനുഫാക്ചററായ റിയാക്ഷന്‍ എന്‍ജിന്‍സിലെ ശാസ്ത്രജര്‍ക്ക് കഴിഞ്ഞതതോടെയാണ് പുതിയ നീക്കം വിജയത്തിലേക്കെത്തിയത്.
പാസഞ്ചര്‍ ജെറ്റുകളില്‍ വലിയ തോതില്‍ ഹൈപ്പര്‍സോണിക് എന്‍ജിനുകള്‍ ഘടിപ്പിക്കാം. അവര്‍ പരീക്ഷണാത്മകമായി നിര്‍മ്മിച്ചിരിക്കുന്ന സിനര്‍ജെറ്റിക് എയര്‍ ബ്രീത്തിങ് റോക്കറ്റ് എന്‍ജിന്‍ (സാബ്രെ) വന്‍ യാത്രാവിമാനങ്ങളില്‍ ഘടിപ്പിക്കാനാണ് പദ്ധതി
പ്രീ കൂളറിന്റെ സഹായത്താല്‍ ചൂടുള്ള വായു വിമാനത്തിലേക്ക് അടിച്ച് കയറി എന്‍ജിന്‍ ഉരുകുന്നത് ഒഴിവാക്കിക്കൊണ്ട് ശബ്ദത്തേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ സഞ്ചരിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച പരീക്ഷണത്തിന്റെ അടുത്ത പടിയില്‍ ഈ സാങ്കേതിക വിദ്യ മാച്ച് 5.5 അഥവാ മണിക്കൂറില്‍ 6800 കിലോമീറ്റര്‍ പറക്കാന്‍ പര്യാപ്തമായ വിമാനത്തില്‍ പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു വിമാനത്തിന് ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലെത്താന്‍ ഒരു മണിക്കൂറില്‍ കുറവ് മതിയാവും.

Latest News