പ്രവാസി വീട്ടമ്മമ്മാര്‍ക്ക് ഹരമായി  തലശ്ശേരി കൂട്ടായ്മയുടെ മുട്ടമാല മത്സരം  

ജിദ്ദ- തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍(തവ) അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഫാദില്‍ ഗ്രുപ്പുമായി സഹകരിച്ചാണ് ആഘോഷപരിപാടി സംഘടിപ്പിച്ചത്. ചേലഞ്ചും തലശ്ശേരി എന്ന പേരില്‍ പ്രവാസ ലോകത്ത് ഇതുവരെ കാണാത്ത പല മത്‌സരങ്ങള്‍ക്കും സാക്ഷിയാകാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു പങ്കെടുത്തവരില്‍  പലരും. തലശ്ശേരിയുടെ ഭക്ഷണ പെരുമയിലെ വിഖൃാത ഇനമായ മുട്ടമാല തത്സമയം  തയ്യാറാക്കല്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി. ചെമ്മീന്‍ കറി തല്‍സമയം ഉണ്ടാക്കല്‍ കേക്ക് ഡക്കറേഷന്‍, പുഡിംഗ് എന്നീ മത്‌സരങ്ങളും സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും വൃതൃസ്ഥ പരിപാടികള്‍ നടന്നു. പുഞ്ചിരി മത്‌സരം, ഫഌര്‍ കൃൂണ്‍ എന്നിവ കാണികള്‍ക്ക് വിസ്മയ കാഴ്ചകള്‍ ഒരുക്കി. വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായ വര്‍ണ ശബളമായ ആഘോഷമായി  തവയുടെ അഞ്ചാം വാര്‍ഷികം. ലിയാന റഷീദിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിയില്‍ ഫൈസല്‍ പെരിങ്ങാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബദുല്‍ ലത്തീഫ് കെ.എസ്.എ അധൃക്ഷനായിരുന്നു. എല്‍.സി.എച്ച്.എഫ് റിസര്‍ച്ചര്‍ എഞ്ചിനീയര്‍ ഹബീബുറഹ്മാന്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. സി.ഒ.ടി അസീസ് (മലയാളം ന്യൂസ്) പ്രസംഗിച്ചു. നന്ദി അനസ് പറഞ്ഞു. റാഫി പുന്നോല്‍, ഫൈസല്‍ നെട്ടൂര്‍ എന്നിവര്‍ അവതാരകരായിരുന്നു. ഈവന്‍ടീം പരിപാടികള്‍ നിയന്ത്രിച്ചു. 
വിവിധ മത്‌സര വിജയികള്‍
മുട്ടമാല: (1) സജ്‌ന റഫീഖ്, (2) സഹ്‌റ കബീര്‍ (3) ഷമീന സലീം
ചെമ്മീന്‍ കറി: (1) ഫായിസ റഷീദ് (2) ഷമീന സലീം (3) ഹസീന അബ്ദുല്‍ ഹഖ്
പുഡിംഗ്: (1) ഹസീന അബ്ദുല്‍ ഹഖ് (2) സജിന ഫഹീം (3) റഫിയ കമാല്‍
കേക്ക് ഡക്കറേഷന്‍: (1) ഫര്‍സീന ഹിഷാം, സിഹാം സലീം, ഫഹീമ മഹ്ഫൂസ് 
 (2) മര്‍ജാന ഷറഫുദ്ദീന്‍, സജ്‌ന ഫഹീം, അഫ്രോഷ് ഷഹാന
 (3) ഷെരീഫ് ഷാന, സബീല, അസ്‌ന
പുഞ്ചിരി മത്‌സരം: മുഹമ്മദ് സയാന്‍
ഫഌര്‍ കൃൂ: (1)ഫാത്തിമ റഊഫ്. (2) ലൈബ ഫാത്തിമ
ഡ്രോയിംഗ്: (1) ആയിഷ താജുദ്ദീന്‍, സീനിയര്‍ (1)ലൈക്ക സലീം, (2)റയ്യാന്‍ റാഫി (3)മുഹമ്മദ് ഹാദി ജൂനിയര്‍

Latest News