കയ്‌റോ- ഈജിപ്തിലെ ഉത്തര സീനായ് മേഖലയില്‍ ചാവേര്‍ ആക്രമണത്തില്‍ നാല് ഈജ്പ്ത് സുരക്ഷാ സൈനികരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെട്ടു. കൗമാരക്കാരനാണ് ചാവേറായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശൈഖ് സുവൈദ് പട്ടണത്തിലെ പോലീസ് സ്‌റ്റേഷനു സമീപമാണ് 15 വയസ്സുകാരന്‍ പൊട്ടിത്തെറിച്ചത്. 26 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
ചാവേറിനെ പ്രകീര്‍ത്തിച്ചും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഐ.എസ് ഗ്രൂപ്പ് സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രസ്താവന നല്‍കിയിട്ടുണ്ട്.