Sorry, you need to enable JavaScript to visit this website.

വിദേശത്ത് അച്ചടിച്ച വ്യാജനോട്ട് ഇന്ത്യയിലെത്തിച്ച് മാറ്റി നൽകി; ദൃശ്യങ്ങൾ മുക്കി ദേശീയ മാധ്യമങ്ങൾ

ന്യൂദൽഹി- നോട്ടുനിരോധനത്തിന്റെ മറവിൽ ബി.ജെ.പി വൻ അഴിമതി നടത്തിയതിന്റെ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. അതേസമയം, കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ മുക്കി. നോട്ട് നിരോധനത്തിന് മുമ്പ് വിദേശത്ത് നിന്നു മൂന്ന് സീരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയിൽ എത്തിച്ചെന്നായിരുന്നു കോൺഗ്രസ് ആരോപണം.കോൺഗ്രസ് നേതാവ് കപിൽ സിബൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.  വാർത്താസംപ്രേഷണം ടെലികാസ്റ്റ് ചെയ്ത എൻ.ഡി.ടി.വി ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടെങ്കിലും അധികം വൈകാതെ ഇതുമുക്കി.  
വാർത്താസമ്മേളനത്തിൽ തന്നെ ഈ വാർത്ത ദേശീയ മാധ്യമങ്ങൾ മുക്കുമെന്ന് കപിൽ സിബൽ ആരോപിച്ചിരുന്നു. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട്. 'നിങ്ങളുടെ മുതലാളിമാർ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങളുടെ ടി.വി ഇത് കാണിക്കുമെന്ന്. പക്ഷേ അവർ ചെയ്യില്ലെന്നുമായിരുന്നു കപിൽ സിബൽപറഞ്ഞത്.നോട്ട് നിരോധനത്തിന് മുൻപ് വിദേശത്ത് നിന്ന് മൂന്ന് സീരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയിൽ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകൾ കൊണ്ടുവന്നതെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് കപിൽ സിബൽ ആരോപിച്ചിരുന്നു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റ് രാഹുൽ രാത്തറേക്കറാണ് വീഡിയോയിൽ ഇടപാടുകൾ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്ന കാര്യങ്ങളാണ് കപിൽ സിബൽ വാർത്താ സമ്മേളത്തിലൂടെ തുറന്നുകാട്ടിയത്.
അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് രാഹുൽ രത്തേക്കർ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത വകുപ്പുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുൽ രാത്തേറക്കർ പറയുന്നു.

വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.വിദേശത്ത് നിന്ന് അച്ചടിച്ചുകൊണ്ടുവന്ന നോട്ടുകൾ രാഷ്ട്രീയക്കാർക്ക് കൈമാറി. 320 കോടിയുടെ നോട്ടുകളാണ് ഒറ്റയടിക്ക് മാറ്റി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും കപിൽ സിബൽ പറഞ്ഞു. അതേസമയം ഇക്കാര്യത്തോട് പ്രതികരിക്കാൻ ബി.ജെ.പി തയ്യാറായിട്ടില്ല.
 

Latest News