Sorry, you need to enable JavaScript to visit this website.

ബീഫ് വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലിം വയോധികനെ മര്‍ദിച്ച് പന്നി മാംസം തീറ്റിച്ചു- Video

ബിസ്വനാഥ്- അസമിലെ ബിസ്വനാഥ് ജില്ലയില്‍ ആള്‍ക്കൂട്ടം മുസ്ലിം വയോധികനെ മര്‍ദിച്ച് പന്നിയിറച്ചി തീറ്റിച്ചു. ബീഫ് വില്‍പ്പന നടത്തി എന്നാരോപിച്ച് ഞായറാഴ്ചയാണ് 68കാരനായ ശൗക്കത്ത് അലിയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ബലം പ്രയോഗിച്ച് പന്നി മാംസവും തീറ്റിപ്പിച്ചു. പരിക്കേറ്റ ശൗക്കത്തി അലി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രൂരമായ മര്‍ദനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഈ ആള്‍ക്കൂട്ട മര്‍ദനം പുറത്തറിയുന്നത്. ബംഗ്ലാദേശിയാണോ എന്ന് ആക്രോഷിച്ചാണ് ആള്‍ക്കൂട്ടം ശൗക്കത്തലിയെ മര്‍ദിച്ചത്. ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നും ആള്‍ക്കൂട്ടം ചോദ്യം വയോധികനെ ചോദ്യം ചെയ്യുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്. തെരുവില്‍ ചെളിയിലിട്ടാണ് വയോധികനെ മര്‍ദിച്ചത്. 

നമസ്‌ക്കരിക്കുന്നത് തടഞ്ഞാണ് തന്നെ ആള്‍കൂട്ടം മര്‍ദിച്ചതെന്ന് ശൗക്കത്തലി പറഞ്ഞു. എന്റെ ഹോട്ടലില്‍ ബീഫ് വില്‍പ്പനയ്ക്ക് വച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ 40 വര്‍ഷമാണ് ഹോട്ടല്‍ നടത്തി വരുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംഭവ ദിവസം രാവിലെ രണ്ടു മൂന്ന് കുട്ടികള്‍ ഹോട്ടലിലെത്ത് ബീഫ് വില്‍ക്കുന്നുണ്ടോ എന്ന് അന്വേശിച്ചിരുന്നു. ഉണ്ടെന്ന് മറുപടി നല്‍കി. പിന്നീട് മഹല്‍ദാറും ബീഫ് വില്‍ക്കരുതെന്നും പ്രദേശത്ത് ഹോട്ടല്‍ നടത്തരുതെന്നും ആവശ്യപ്പെട്ടു. വൈകുന്നേരം മൂന്ന് മണിയായതോടെ ഒരു സംഘം യുവാക്കളെത്തി ഹോട്ടലില്‍ അതിക്രമിച്ചു കയറുകയും വസ്തുക്കള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഗ്യാസ് സിലിണ്ടറും എടുത്തു കൊണ്ടു പോയി. ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് നിര്‍ത്തിയില്ലെന്നും ശൗക്കത്തലി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായി ജില്ലാ പോലീസ് അറിയിച്ചു. അഞ്ചോളം പേരെ പിടികൂടി. ശൗക്കത്തിലുടെ സഹോദരന്റെ പരാതിയിലാണ് ഒരു കേസ്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിഡിയോയില്‍ ഉള്‍പ്പെട്ടവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Latest News