കണ്ണൂര്‍-ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. കണ്ണൂരില്‍ കണ്ണവത്താണ് സംഭവം. 17 കാരിയുടെ പരാതിയില്‍ പൂജാരിയുമായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. നാട്ടുകാരുടെ കയ്യേറ്റത്തില്‍ പരിക്കേറ്റ മഹേഷ് പണിക്കരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.