തിരുവനന്തപുരത്ത് എന്‍.ഡി.എ ജയിക്കുമെന്ന് മാതൃഭൂമി സര്‍വേ

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റത്തിനു സാധ്യതയെന്ന് പുതിയ സര്‍വേ. 14 സീറ്റില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-എ.സി. നീല്‍സന്‍ അഭിപ്രായ സര്‍വേ കണക്കാക്കുന്നത്.  
വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും അഞ്ചുസീറ്റ് വരെ മുന്നണിക്ക് ലഭിക്കമെന്നും സര്‍വേ പറയുന്നു. തിരുവനന്തപുരത്ത് വിജയിക്കുന്നതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ കണക്കാക്കുന്നു. പത്തനംതിട്ടയില്‍ എന്‍.ഡി.എ. രണ്ടാമതെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇടതുമുന്നണിയുടെ വോട്ടുവിഹിതത്തില്‍ മൂന്നുശതമാനം ചോര്‍ച്ചയും എന്‍.ഡി.എയുടെ വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനയുമാണ് സര്‍വേ പ്രവചിക്കുന്നത്.

 

Latest News