Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ  ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഡോക്ടർമാർക്ക്  നിയമനം

തിരുവനന്തപുരം- സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റിയാദ് പ്രോജക്ടിലേക്ക്  കൺസൽട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക റൂട്ട്‌സ്  തെരഞ്ഞെടുക്കുന്നു. സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്‌തേഷ്യ, ക്ലിനിക്കൽ പത്തോളജി, എമർജൻസി മെഡിസിൻ, പീഡിയാട്രിക്, പീഡിയാട്രിക് സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിയാട്രിക് സർജറി, റേഡിയോളജി, വാസ്‌കുലാർ സർജറി എന്നീ വിഭാഗങ്ങളിലാണ് നിയമനം. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം 15, 16 തിയതികളിൽ ഹൈദരാബാദിലും, 18 ന് അഹമ്മദാബാദിലും, 20, 21  തിയതികളിൽ മുബൈയിലും അഭിമുഖം നടക്കും.  താൽപര്യമുള്ളവർ [email protected] ൽ വിശദമായ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഫുൾ സൈസ് ഫോട്ടോ (വൈറ്റ് പശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ ഏപ്രിൽ 12 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 18004253939 (ടോൾ ഫ്രീ). കൂടുതൽ വിവരങ്ങൾക്ക് 18004253939 (ടോൾ ഫ്രീ).

Latest News