തിരുവനന്തപുരം- തെരഞ്ഞെടുപ്പ് ഗാനമെന്ന നവീന ആശയവുമായി രംഗത്തെത്തിയ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് സന്തോഷിക്കാം. തെരഞ്ഞെടുപ്പ് ഗാനം കേരളത്തിലെങ്ങും അലയടിച്ചു തുടങ്ങി.
കെ. ജയകുമാർ എഴുതി കെ.എസ് ചിത്ര പാടിയ ഭാരത വിധാതാവ് എന്ന ഗാനമാണ് ഈ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഗാനം. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതും വോട്ടറുടെ അവകാശത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതുമാണ് ഗാനത്തിന്റെ പ്രമേയം.
കേരളത്തിന്റെ ഹരിതഭംഗിയും തെരഞ്ഞെടുപ്പ് ആവേശവും തൊഴിൽമേഖലകളുമൊക്കെ ദൃശ്യവത്കരിക്കുന്ന ഗാനം ഇൻവിസ് മൾട്ടിമീഡിയയാണ് സാങ്കേതിക സംവിധാനം നിർവഹിച്ചത്. സംഗീതം മാത്യു ഇട്ടി.
ഗാനം കേൾക്കാം...