ബി.ജെ.പി പ്രകടന പത്രികയെ  കിട്ടുണ്ണി ട്രോളാക്കി ഇന്നസെന്റ് 

ചാലക്കുടി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ ട്രോളി ചാലക്കുടി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. തന്റെ  ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്റ്  ബിജെപിയെ ട്രോള്‍ ചെയ്തത്. ബിജെപിയുടെ മാനിഫെസ്‌റ്റോ പുറത്തിറക്കി 'വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും', എന്ന  ക്യാപ്ഷന്‍ കൊടുത്ത്, കിലുക്കത്തില്‍ ലോട്ടറിയടിച്ചത് കണ്ട് ഞെട്ടുന്ന ഇന്നസെന്റിന്റെ തന്നെ  തന്നെ 'കിട്ടുണ്ണി' എന്ന കഥാപാത്രത്തിന്റെ  ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Latest News