ഇന്തോനേഷ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടന്‍

റിയാദ്- ഇന്തോനേഷ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പൂര്‍ത്തിയാക്കിയതായി വകുപ്പ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി.
ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്തോനേഷ്യയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News