കെ.എം മാണി ഗുരുതരാവസ്ഥയില്‍; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി- ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണിയുടെ ആരോഗ്യ നില അതീവ ഗുരുതരം. വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. 86കാരനായ മാണി ഒന്നര മാസമായി ചികിത്സയില്‍ കഴിയുകയാണ്. ഇപ്പോള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രി സമയങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായവും നല്‍കുന്നുണ്ട്. തീവ്രവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മാണിയെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മകളും അടുത്ത ബന്ധുക്കളുമാണ് ആശുപത്രിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയിലെത്തി മാണിയെ സന്ദര്‍ശിച്ചു.

Latest News