ഇടഞ്ഞ ഗുരുക്കന്മാരെ അമിത് ഷാ ഇന്ന് കാണും; വായടപ്പിക്കാന്‍ ശ്രമിക്കും

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ ഒളിയമ്പുകള്‍ തുടരുന്ന മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കാണും. പ്രധാനമന്ത്രി മോഡിയും അമിത്ഷായും ഗുരുക്കന്മാരെ തള്ളിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇരു നേതാക്കളേയും അനുനയിപ്പിക്കാനുള്ള അമിത് ഷായുടെ നീക്കം.
സീറ്റ് നല്‍കാതെ ഒതുക്കിയതില്‍ സ്ഥാപക നേതാക്കളായ അദ്വാനിയും ജോഷിയും കടുത്ത നിരാശയിലാണ്. ഇരുവരേയും പ്രതിപക്ഷ പാര്‍ട്ടികള്‍ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ബി.ജെ.പി നിഷേധിച്ചിരുന്നു.
നിലവിലുള്ള നേതൃത്വത്തിനെതിരെ അദ്വാനിയും ജോഷിയും സംസാരിച്ചു തുടങ്ങിയിരിക്കെ അവരുടെ വായടപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് അമിത് ഷായും മറ്റു നേതാക്കളുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News