ഒളിക്യാമറ വിവാദത്തില്‍ എം.കെ. രാഘവന്റെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്- ഒളിക്യാമറ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി. രാഘവന്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിഷയത്തില്‍ അന്വേഷണം തുടരുമെന്ന് പോലീസ്അറിയിച്ചു.

ദൃശ്യങ്ങള്‍ പുറത്തു വിട്ട ഹിന്ദി ചാനലും അന്വേഷണ പരിധിയില്‍ വരും. യഥാര്‍ഥ വിഡിയോ കസ്റ്റഡിയില്‍ എടുക്കും. ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമം നടത്തിയതാണന്ന് രാഘവന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാകലക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാഘവനെ അയോഗ്യനാക്കണമെന്ന് സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News