കരിപ്പൂരില്‍ ശുചിമുറിയില്‍ ഒരു കിലോ സ്വര്‍ണം കണ്ടെത്തി

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനലിലെ ശുചിമുറിയില്‍ =നിന്ന് ഒരു കിലോ തൂക്കമുളള സ്വര്‍ണക്കട്ടി കണ്ടെത്തി. ഇന്നലെ രാവിലെ 7.30 ഓടെയാണ് കസ്റ്റംസ് ടെര്‍മിനലിലെ ഒന്നാം നിലയില്‍ ടോയ്‌ലെറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തത്.
ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം താല്‍ക്കാലിക ജീവനക്കാരെ വെച്ച് പുറത്ത് കടത്താനുളള ശ്രമമാണെന്ന് കരുതുന്നു. സ്വര്‍ണം എത്തിച്ച യാത്രക്കാരനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാവിലെ ഗള്‍ഫില്‍ നിന്ന് നിരവധി വിമാനങ്ങള്‍ കരിപ്പൂരിലെത്തുന്നതാണ്. പിടികൂടിയ സ്വര്‍ണത്തിന് 30 ലക്ഷം രൂപ വില ലഭിക്കും.

 

 

Latest News