Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപി ചട്ടം ലംഘിച്ചു-ടിക്കറാം മീണ

തിരുവനന്തപുരം- തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ജില്ലാ കലക്ടർ അനുപമയുടെ നടപടി ശരിയാണെന്നും കലക്ടറുടെ നോട്ടീസിൽ സുരേഷ് ഗോപിക്ക് മറുപടി നൽകാമെന്നും ടിക്കറാം മീണ വ്യക്തമാക്കി. ദൈവത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തൃശൂർ കലക്ടറെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു ചട്ടം പഠിപ്പിക്കേണ്ട ആവശ്യമില്ല. ശബരിമല്ല വിഷയം ഉന്നയിക്കാമെന്നും പക്ഷേ ദൈവത്തിന്റെയോ അയ്യപ്പന്റെയോ പേരും പറഞ്ഞ് ജനങ്ങളുടെ വികാരം ഉണർത്തി വോട്ടു നേടാൻ ശ്രമിക്കരുതെന്ന് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ടിക്കറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടമുണ്ടാക്കിയത് രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ്. അതു തെരഞ്ഞെടുപ്പു കമ്മീഷൻ അടിച്ചേൽപ്പിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ പേരിൽ വോട്ടു ചോദിക്കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ്. ഇക്കാര്യം രാഷ്ട്രീയ പാർട്ടികൾക്കു അറിവുള്ള കാര്യമാണ്. തൃശൂരിലെ വിഷയത്തിൽഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ല. നോട്ടീസിനുള്ള മറുപടി കലക്ടർ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
 

Latest News