എസ്.എസ്. ഹുസൈനി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ അമീറായി ഹൈദരാബാദ് സ്വദേശി സയ്യിദ് സആദത്തുല്ലാഹ് ഹുസൈനിയെ (46) തെരഞ്ഞെടുത്തു. നിലവില്‍ അസിസ്റ്റന്റ് അമീറായിരുന്ന അദ്ദേഹം രണ്ട് തവണ എസ്.ഐ.ഒ ദേശീയ പ്രസിഡണ്ടായിരുന്നു.  
ടെലികമ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എം.ബി.എക്കാരനുമായ ഹുസൈനി ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്. സ്ട്രാറ്റജി ഓഫ് ഇന്ത്യന്‍ മുസ്ലിംസ്, ഇസ്ലാം, മുസ്ലിം ആന്റ് ടെക്‌നോളജി, ഗ്ലോബലൈസേഷന്‍ ആന്റ് മുസ്ലിം യൂത്ത് തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

 

Latest News