ഈ തെരഞ്ഞെടുപ്പിലെ ആദ്യവോട്ട് അരുണാചലില്‍

ഇറ്റാനഗര്‍- പതിനൊന്നിന് ആരംഭിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ.ടി.ബി. പിയുടെ എ.ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ ആരംഭിച്ചത്.

ഐ.ടി.ബി.പിയുടെ ലോഹിത്പുറിലെ അനിമല്‍ ട്രെയിനിംഗ് സ്കൂളില്‍വെച്ചാണ് വോട്ട് രേഖപ്പെടുത്തല്‍ നടന്നത്. പോസ്റ്റല്‍ ബാലറ്റില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ സീല്‍ ചെയ്ത് നിക്ഷേപിക്കും.

അരുണാചല്‍ പ്രദേശില്‍ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ ആയിരം പേര്‍ ഐ.ടി.ബി.പിയില്‍നിന്നുള്ളവരാണ്. ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് 11 ന് ആരംഭിക്കുക. മേയ് 19 ന് അവസാനിക്കും. മേയ് 23 നാണ് ഫലപ്രഖ്യാപനം.

 

Latest News